ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഖേല്‍രത്ന പുരസ്കാരങ്ങള്‍ സ്വീകരിച്ചു

203

ന്യൂഡല്‍ഹി: റിയോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധുവും സാക്ഷി മാലിക്കും ദിപ കര്‍മാക്കറും ജീത്തു റായിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഖേല്‍രത്ന പുരസ്കാരങ്ങള്‍ സ്വീകരിച്ചു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സ്പോര്‍ട്സ് അവാര്‍ഡ് ചടങ്ങിലാണ് പ്രണബ് മുഖര്‍ജി പുരസ്കാരം സമ്മാനിച്ചത്.
പതിനഞ്ച് താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും ആറു പരിശീലകര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡും മൂന്ന് പേര്‍ക്ക് ധ്യാന്‍ചന്ദ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. നീന്തല്‍ പരിശീലകനും മലയാളിയുമായ എസ്. പ്രദീപ് കുമാറും ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങി.

NO COMMENTS

LEAVE A REPLY