ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും – ആദ്യമത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റ് തുടങ്ങിയ ഹൈദരാബാദിന് വിജയിച്ചേ മതിയാവൂ.

196

ഹൈദരാബാദ്: ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും.ആദ്യമത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റ് തുടങ്ങിയ ഹൈദരാബാദിന് വിജയിച്ചേ മതിയാവൂ. രാത്രി എട്ടിന് ഹൈദരാബാദിലാണ് മത്സരം.രാജസ്ഥാനും ഹൈദരാബാദും ആദ്യമത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. മങ്കാദിംഗ് വിവാദം കത്തിനിന്ന മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനോടാണ് തോറ്റത്

ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പരിശ്രമിക്കുന്ന സ്മിത്തിന് ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്.ബട്‌ലര്‍, അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്‌സ് എന്നിവരടങ്ങിയ ബാറ്റിംഗ് നിര വിജയം സമ്മാനിക്കും എന്നപ്രതീക്ഷയിലാണ് ആരാധകര്‍. ജയദേവ് ഉനാദ്കത്ത്, ജോഫ്ര ആര്‍ച്ചര്‍,ധവാല്‍ കുല്‍ക്കര്‍ണി, കെ ഗൗതം, എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ.

അര്‍ധസെഞ്ച്വറിയോടെ തുടങ്ങിയ ഡേവിഡ് വാര്‍ണറിനൊപ്പം കെയ്ന്‍ വില്യംസണ്‍, ജോണി ബെയ്ര്‍‌സ്റ്റോ, വിജയ് ശങ്കര്‍, മനീഷ് പാണ്ഡേ, യൂസഫ് പഠാന്‍, ഷാകിബ് അല്‍ ഹസ്സന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കൂടി മികവിലേക്ക് ഉയര്‍ന്നാല്‍ ഹൈദരാബാദിന് കാര്യങ്ങള്‍ എളുപ്പമാവും. ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരമാണിത്‌

NO COMMENTS