ജനപ്രതിനിധി സഭയിലേക്ക് രാജാ കൃഷ്ണമൂര്‍ത്തിക്ക് വിജയം

133

ന്യുഡല്‍ഹി: യു.എസ് ജനപ്രതിനിധിസഭ (ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ്സ്) യിലേക്ക നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ബിസിനിസുകാരന്‍ രാജാ കൃഷ്ണമൂര്‍ത്തി (43)ക്ക് വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ ഇല്ലിനോയിയില്‍ നിന്നാണ് രാജാ കൃഷ്ണമൂര്‍ത്തി മത്സരിച്ചത്. ഇല്ലിനോയിയിലെ എട്ടാം കോണ്‍ഗ്രസഷ്ണല്‍ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം മത്സരിച്ചത്. ചിക്കാഗോയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറന്‍ മേഖലയും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ദേശീയ സുരക്ഷയ്ക്കും റിന്യുവബിള്‍ എനര്‍ജി ഇന്‍ഡസ്ട്രീസ് എന്നി മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങളുള്ള രാജാ, തൊഴിലാളി കുടുംബങ്ങള്‍ക്കും സാമൂഹ്യ സമത്വത്തിനും അനുകൂലമായ നിലപാടുകളുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.