കൂ​ട്ട മ​ത​പ​രി​വ​ര്‍​ത്ത​നം രാജ്യത്ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ത് പ​രി​ശോ​ധി​ക്ക​പ്പെ​ടു​മെ​ന്നും രാ​ജ്നാ​ഥ് സിംഗ്

263

ന്യൂ​ഡ​ല്‍​ഹി: കൂ​ട്ട മ​ത​പ​രി​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ത് തീ​ര്‍​ച്ച​യാ​യും പ​രി​ശോ​ധി​ക്ക​പ്പെ​ടു​മെ​ന്നും രാ​ജ്നാ​ഥ് പ​ഞ്ഞു. നി​ങ്ങ​ള്‍ ഹി​ന്ദു ആ​ണെ​ങ്കി​ല്‍ ഹി​ന്ദു ആ​കു​ക, ക്രി​സ്ത്യ​ന്‍ ആ​ണെ​ങ്കി​ല്‍ ക്രി​സ്ത്യാ​നി​യാ​കു​ക, മു​സ്‌​ലിം ആ​ണെ​ങ്കി​ല്‍ മു​സ്‌​ലിം ആ​കു​ക. എ​ന്തി​നാ​ണ് മു​ഴു​വ​ന്‍ ലോ​ക​ത്തേ​യും പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​ണ​മെ​ന്ന് നി​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക്ര​സ്ത്യ​ന്‍ വി​ഭാ​ഗം ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് രാ​ജ്നാ​ഥ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ആ​രെ​ങ്കി​ലും ഒ​രു മ​തം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ല്‍ അ​ത് ചെ​യ്യ​ണം. അ​തി​ല്‍ ഒ​രു ത​ട​സ​മി​ല്ല. എ​ന്നാ​ല്‍ കൂ​ട്ട​മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ന്നാ​ല്‍, നി​ര​വ​ധി ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ത​ങ്ങ​ളു​ടെ മ​തം വി​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ത് രാ​ജ്യ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ്. ഭ​യ​പ്പെ​ടു​ത്തി രാ​ജ്യം ഭ​രി​ക്കാ​ന്‍ ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.ജ​ന​ങ്ങ​ളു​ടെ ആ​ത്മി​ശ്വാ​സ​ത്തി​ല്‍ രാ​ജ്യം ഭ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആ​രെ​യും അ​ന്യ​വ​ത്ക​രി​ക്കി​ല്ല. എ​ല്ലാ​വ​രെ​യും രാ​ജ്യം സ്വാ​ഗ​തം ചെ​യ്യും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജ​ന​ങ്ങ​ളു​ടെ ആ​ത്മി​ശ്വാ​സ​ത്തി​ല്‍ രാ​ജ്യം ഭ​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും ആ​രെ​യും അ​ന്യ​വ​ത്ക​രി​ക്കി​ല്ലെന്നും എ​ല്ലാ​വ​രെ​യും രാ​ജ്യം സ്വാ​ഗ​തം ചെ​യ്യുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS