മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം

15

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വ ത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചത്. 0471 2317214 ആണ് നമ്പർ.

മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങ ൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അഭ്യർത്ഥിച്ചു.

NO COMMENTS

LEAVE A REPLY