സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

285

കൊച്ചി : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കാറ്റോടുകൂടിയ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എഴ് ജില്ലകളിലാണ് കനത്ത മഴ ഉണ്ടാകുക. ഏഴ് സെന്റിമീറ്റര്‍ മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

NO COMMENTS