കര്‍ണാടകയില്‍ ഇന്നു റെയില്‍ ബന്ദ്

182

ബെംഗളൂരു• കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്നു റയില്‍ ബന്ദ്. സമരം ശക്തമായാല്‍ ട്രെയിനുകള്‍ വൈകിയോടാനാണു സാധ്യത. കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ ഓണാവധിക്കു നാട്ടില്‍പ്പോയ ബെംഗളൂരു മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്.കാവേരി സംയുക്ത സമരസമിതിയാണു റെയില്‍ ബന്ദിനു നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ ബെംഗളൂരുവില്‍ ഉള്‍പ്പടെ ട്രെയിനുകള്‍ തടയും. റെയില്‍വെ സ്റ്റേഷനുകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. അതേസമയം, കെഎസ്‌ആര്‍ടിസി ബംഗളുരുവിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളിലെല്ലാം ഇതിനോടകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. സുരക്ഷ ഉറപ്പായാല്‍ മാത്രം സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്നാണു കെഎസ്‌ആര്‍ടിസിയുടെ നിലപാട്.അതേസമയം, കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും അക്രമങ്ങളില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.

NO COMMENTS

LEAVE A REPLY