ജനാര്‍ദന റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലും ആദായ നികുതിവകുപ്പിന്‍റെ റെയ്ഡ്

236

ബംഗളൂരു: അഞ്ഞൂറു കോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തിയ കര്‍ണാടകത്തിലെ മുന്‍ ബിജെപി മന്ത്രിസഭയിലെ അംഗം ജി ജനാര്‍ദന റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലും ആദായ നികുതിവകുപ്പിന്‍റെ റെയ്ഡ്. വിവരാവകാശപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ ടി. നരസിംഹമൂര്‍ത്തിയുടെ പരാതിയിലാണു നടപടി. നോട്ടുകള്‍ നിരോധിച്ച പശ്ചാത്തലത്തില്‍ അഞ്ഞൂറു കോടിയോളം ചെലവഴിച്ചു ആഡംബരപൂര്‍വം മകളുടെ കല്യാണം നടത്തിയത് എങ്ങനെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ജനാര്‍ദന റെഡ്ഡി കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആരോപണം ഉയര്‍ന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. റെഡ്ഡിയുടെ ബെല്ലാരിയിലെ നാല് വീടുകളിലും കമ്പനി ഓഫീസിലുമാണ് ആദായനികുതി വകുപ്പിന്‍റെ പ്രത്യേക സംഘം റെയ്ഡ് നടത്തുന്നത്.
റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തുവെന്നാണു സൂചന.

NO COMMENTS

LEAVE A REPLY