രാഹുല്‍ ഗാന്ധി തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃതർപ്പണം നടത്തി.

159

തിരുനെല്ലി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃതർപ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം എത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക് തുടങ്ങിയവരും ഒപ്പമുണ്ട്. അരമണിക്കൂറോളം രാഹുല്‍ ഗാന്ധി ഇവിടെ ചിലവഴിച്ചു.

മൂന്ന് വിഷയങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. കാര്‍ഷിക പ്രതിസന്ധിയും അഴിമതിയും ചര്‍ച്ചയാകും സാമ്ബത്തിക മേഖലയുടെ തകര്‍ച്ചയും സ്വാധീനിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാവിധ അക്രമങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരാണ്.കണ്ണൂരില്‍ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS