ക​പ​ട​ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​യാ​ള​ല്ല താ​നെ​ന്നും ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​ത് മാ​ത്ര​മേ താ​ന്‍ പ്ര​സം​ഗി​ക്കാ​റു​ള്ളു​വെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി.

164
Congress party Vice President Rahul Gandhi speaks during a roadshow in Allahabad, India, Thursday, Sept. 15, 2016. Gandhi is on a Kisan Yatra, or Farmers Journey, ahead of the Uttar Pradesh state elections, scheduled for 2017. (AP Photo/Rajesh Kumar Singh)

തൃ​പ്ര​യാ​ര്‍: മോ​ദി​യെ പോ​ലെ ക​പ​ട​ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​യാ​ള​ല്ല താ​നെ​ന്നും ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​ത് മാ​ത്ര​മേ താ​ന്‍ പ്ര​സം​ഗി​ക്കാ​റു​ള്ളു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ശ​ബ്ദം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി കേ​ള്‍​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ അം​ബാ​നി​ക്കും നീ​ര​വ് മോ​ദി​ക്കു​മൊ​ക്കെ മോ​ദി​യോ​ട് ഒ​രു കാ​ര്യം പ​റ​യ​ണ​മെ​ങ്കി​ല്‍ പ​ത്തു സെ​ക്ക​ന്‍റി​നു​ള്ളി​ല്‍ സാ​ധ്യ​മാ​കു​മെ​ന്നും അ​വ​രൊ​ന്ന് മ​ന്ത്രി​ച്ചാ​ല്‍ പോ​ലും മോ​ദി അ​ത് കേ​ള്‍​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ​ഗാ​ന്ധി. തൃ​പ്ര​യാ​റി​ല്‍ ദേ​ശീ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​ര്‍​ല​മെ​ന്‍റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

യു​പി​എ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ല്‍​ ഗാ​ന്ധി ഉറപ്പ് നല്‍കി. നി​ങ്ങ​ളു​ടെ ശ​ബ്ദം കേ​ള്‍​ക്കാ​ന്‍ ഡല്‍​ഹി​യി​ല്‍ ഒ​രു മ​ന്ത്രാ​ല​യ​മു​ണ്ടാ​കു​മെ​ന്ന് രാ​ഹു​ല്‍ ഉ​റ​പ്പു​ന​ല്‍​കി​യ​പ്പോ​ള്‍ തൃ​പ്ര​യാ​ര്‍ ടി​എ​സ്ജി​എ സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ക​ര​ഘോ​ഷ​മു​യ​ര്‍​ത്തി.

തൃ​പ്ര​യാ​ര്‍ ടി​എ​സ്ജി​എ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഉ​മ്മ​ന്‍​ ചാ​ണ്ടി, കെ.​സി.​വേ​ണു​ഗോ​പാ​ല്‍, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മു​കു​ള്‍ വാ​സ്നി​ക്, വി.​എം.​സു​ധീ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ 10.43-നാ​ണ് പ​ര​ന്പ​രാ​ഗ​ത വ​ള്ള​ത്തി​ന്‍റെ മാ​തൃ​ക​യി​ലൊ​രു​ക്കി​യ വേ​ദി​യി​ലേ​ക്ക് രാഹുല്‍ എ​ത്തി​യ​ത്. വി​വി​ധ ഭാ​ഷ​ക​ളി​ലാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ള്‍ രാ​ഹു​ലി​നെ അ​ഭി​വാ​ദ്യം ചെ​യ്ത് വ​ര​വേ​റ്റ​ത്. ദേ​ശീ​യ ഗാ​ന​ത്തോ​ടെ പാ​ര്‍​ല​മെ​ന്‍റി​ന് തു​ട​ക്ക​മാ​യ​തോ​ടെ സ്വാ​ഗ​ത​വും അ​ധ്യ​ക്ഷ​നു​മൊ​ന്നു​മി​ല്ലാ​തെ നേ​രെ മ​ത്സ്യ​തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​മാ​യി രാ​ഹൂ​ല്‍ സം​വാ​ദ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ര്‍ണാട​ക​യി​ലെ പ്ര​തി​നി​ധി​യാ​ണ് ആ​ദ്യം സം​വാ​ദ​ത്തി​ല്‍ ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. തു​ട​ര്‍​ന്ന് മ​ഹ​രാ​ഷ്ട്ര, ല​ക്ഷ​ദ്വീ​പ്, ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ഒ​ഡീ​ഷ, കേ​ര​ളം എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചു. ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് രാ​ഹു​ല്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത്.

NO COMMENTS