മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പ്രസ്താവനയില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി

179

ദില്ലി: മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പ്രസ്താവനയില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ആര്‍എസ്എസിനെതിരേ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ ആര്‍എസ്എസിനെതിരേ നിലപാട് മയപ്പെടുത്തി രാഹുല്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചതിന്റെ പിറ്റേന്നാണ് പുതിയ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്. മഹാത്മ ഗാന്ധിയെ വധിച്ചതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് എന്ന സംഘടനയ്‌ക്കെതിരേ താന്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നാണ് അദ്ദേഹം ബുധനാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞത്.
ഒരു സംഘടന എന്ന പേരില്‍ ആര്‍എസ്എസിനെതിരേ താന്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എന്നാല്‍ മഹാത്മ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് അനുകൂലികളായ ആളുകളുണെ്ടന്നാണ് വിമര്‍ശനം ഉന്നയിച്ചതെന്നുമായിരുന്നു രാഹുലിന്‍റെ സുപ്രീം കോടതിയിലെ നിലപാട്. ഇതു തള്ളുന്ന രീതിയിലാണ് പുതിയ ട്വീറ്റ്.