ആര്‍എസ്‌എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

141

മുംബൈ: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മുംബൈ ഭീവണ്ടി മജിസ് ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു അപകീര്‍ത്തി കേസ്. കേസ് ജനവരി 28ന് വീണ്ടും പരിഗണിക്കും. കേസ് ഇന്ന് പരിഗണിച്ചപ്പോഴും മഹാത്മ ഗാന്ധിയെ വധിച്ച ഗോഡ്സെയ്ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന പ്രസ്താവന പിന്‍വലിക്കാന്‍ തയാറല്ലെന്ന് രാഹുല്‍ അറിയിച്ചു. നേരത്തെ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഒന്നുകില്‍ മാപ്പ് പറയുക, അല്ലെങ്കില്‍ വിചാരണ നേരിടാന്‍ തയാറാകുക എന്നായിരുന്നു കോടതിയുടെ ഉത്തരവ്. അതനുസരിച്ചാണ് കേസ് വീണ്ടും ഭീവണ്ടിയിലെ കോടതിയിലേക്ക് എത്തിയത്.