പുല്‍വാമയില്‍ ഭീകരാ​ക്രമണം നടത്തിയ മസൂദ്​ അസറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന്​ പാകിസ്ഥാനിലേക്ക് അയച്ചത്​ ബി.ജെ.പി സര്‍ക്കാരാണെന്ന്​ രാഹുല്‍ഗാന്ധി

173

ബംഗളൂരു: പുല്‍വാമയില്‍ ഭീകരാ​ക്രമണം നടത്തിയ ജയ്​ഷെ മുഹമ്മദി​​​ന്റെ തലവന്‍ മസൂദ്​ അസറിനെ മുമ്ബ്​ ഇന്ത്യന്‍ ജയിലില്‍ നിന്ന്​ പാകിസ്ഥാനിലേക്ക് അയച്ചത്​ ബി.ജെ.പി സര്‍ക്കാരാണെന്ന്​ കോണ്‍ഗ്രസ്​ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസ് ഭീകരര്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കം കുറിച്ചു​കൊണ്ട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരര്‍ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ഇന്ത്യ മോചിപ്പിച്ചത്. വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരം ഭീകരരെ കൈമാറാനുള്ള തീരുമാനം എടുത്തത് അന്നത്തെ വാജ്പേയി സര്‍ക്കാരായിരുന്നു.കാവല്‍ക്കാരനായ മോദിയെ അധിക്ഷേപിക്കാന്‍ അഴിമതിക്കാര്‍ മത്സരിക്കുകയാണെന്നും മോദിയെ ആക്ഷേപിച്ചാല്‍ വോട്ട്​ ലഭിക്കുമെന്നാണ്​ അവര്‍ കരുതുന്നതെന്നും പറഞ്ഞ്​ നേരത്തെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.

NO COMMENTS