കോട്ടയം: നാട്ടകം പോളിടെക്നിക് കോളജില്‍ ജൂണിയര്‍ വിദ്യാര്‍ത്ഥിയെ ക്രുരമായി റാഗ് ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി. സരണ്‍, മനു, ജയപ്രകാശ്, റെയ്സണ്‍, ജെറിന്‍ എന്നിവരാണ് കീഴടങ്ങിയത്. ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ എത്തിയാണ് ഇവര്‍ കീഴടങ്ങിയത്. മൂന്ന് പേര്‍ ഒളിവിലാണ്. നാട്ടകം പോളിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അവിനാഷ് ആണ് റാഗിംഗിന് ഇരയായത്. ക്രൂരമായ റാഗിംഗിനെ തുടര്‍ന്ന് വൃക്ക തകര്‍ന്ന അവിനാഷ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് മണിക്കൂറോളം നഗ്നനാക്കി നിര്‍ത്തുകയും വ്യായമ മുറകള്‍ ചെയ്യിപ്പിക്കുകയും ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവിനാഷിനെ വിഷമദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്.