കാണികള്‍ക്കിടയില്‍പ്പെട്ട് കാണാതെ പോയ മകളെ തിരയുന്ന അമ്മയ്ക്കു വേണ്ടി ടെന്നിസ് മല്‍സരം നിര്‍ത്തിവച്ച സ്പാനിഷ് താരം റാഫേല്‍ നദാലിന്‍റെ മാതൃക

175

മഡ്രി‍ഡ്• കാണികള്‍ക്കിടയില്‍പ്പെട്ട് കാണാതെ പോയ മകളെ തിരയുന്ന അമ്മയ്ക്കു വേണ്ടി ടെന്നിസ് മല്‍സരം നിര്‍ത്തിവച്ച സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ മാതൃകയ്ക്ക് കാണികളുടെ കൈയ്യടി. സ്പെയിനില്‍ നടന്ന ഒരു പ്രദര്‍ശന ടെന്നിസ് മല്‍സരത്തിനിടെയാണ് സംഭവം. ഇതിന്റെ വിഡിയോ പുറത്തായതോടെയാണ് കായിക ലോകം കൈയടികളുമായി നദാലിന്റെ മാതൃകയെ അനുമോദിച്ചത്.മറ്റൊരു സ്പാനിഷ് താരമായ സൈമണ്‍ സോല്‍ബാസിനെ പങ്കാളിയാക്കി ഡബിള്‍സ് മല്‍സരം കളിക്കുകയായിരന്നു നദാല്‍. ജോണ്‍ മക്കെന്‍റോ-കാര്‍ലോസ് മോയ സഖ്യമായിരുന്നു എതിരാളികള്‍. മല്‍സരത്തിനിടെ സര്‍വ് ചെയ്യാനെത്തിയപ്പോഴാണ് കാണികള്‍ക്കിടെ ഒരു സ്ത്രീ അലമുറയിടുന്നത് നദാലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.തിരക്കിനിടെ കൈവിട്ടുപോയ മകളെ തിരയുന്ന അമ്മയാണതെന്ന് മനസിലാക്കിയ നദാല്‍ സര്‍വ് ചെയ്യാതെ കാത്തുനിന്നു. ഇതോടെ കാണികളെല്ലാം പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടങ്ങി.ക്ലാരയെന്ന് വിളിച്ച്‌ മകളെ തിരഞ്ഞ അമ്മയ്ക്കൊപ്പം കാണികളെല്ലാം ക്ലാര വിളികളോടെ തിരിച്ചിലാരംഭിച്ചതോടെ പെട്ടെന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കണ്ടെത്താനായി. കരച്ചിലോടെ പെണ്‍കുട്ടി അമ്മയുടെ പക്കലേക്കെത്തുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് മല്‍സരം പുനഃരാരംഭിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY