ആര്‍ കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

210

ന്യൂഡല്‍ഹി: ആര്‍ കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ഒഴുക്കിയെന്ന ആരോപണത്തിലാണ് റദ്ദാക്കല്‍ നടപടിയുണ്ടായിരിക്കുന്നത്. മലപ്പുറം തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 12 ന് തന്നെയാണ് ഇവിടെയും ഇലക്ഷന്‍ നടക്കുന്നത്. നിരവധി തവണത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് റദ്ദാക്കാന്‍ നടപടിയുണ്ടായത്. വോട്ടര്‍മാര്‍ക്ക് ശശികല പക്ഷമായ എഐഎഡിഎംകെ (അമ്മ) 89 കോടി ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിജയഭാസകറുടെയും വസതിയിലും ഓഫീസുകളിലുമായി നടത്തിയ പരിശോധനയില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി വിലയിരുത്തുകയായിരുന്നു. ഒരോ വോട്ടര്‍മാര്‍ക്കും 4000 രൂപ വീതമാണ് നല്‍കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മണ്ഡലത്തിലെ 2.24 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇത് വിതരണം ചെയ്യുന്നത്.
എന്നാല്‍ വിജയഭാസ്കര്‍ പാര്‍ട്ടിയുടെ വിശ്വസ്ഥനാണെന്നും സ്ഥാനാര്‍ത്ഥി ടി ടി വി ദിനകരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണത്തെ തുടര്‍ന്ന് അരവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. മെയ് 27നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്.

NO COMMENTS

LEAVE A REPLY