ഇന്ത്യയില്‍ പോകുന്നവര്‍ ആവശ്യമായ മുന്‍ കരുതല്‍ എടുക്കണമെന്ന് ഖത്തര്‍

148

ദോഹ: ഇന്ത്യയില്‍ പോകുന്നവര്‍ ആവശ്യമായ മുന്‍ കരുതല്‍ എടുക്കണമെന്ന് ഖത്തര്‍ എംബസി. രാജ്യത്തിനു പുറത്തു നിന്ന് ഇന്ത്യയിലേക്ക് രൂപ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണെന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന പരമാവധി വിദേശ കറന്‍സി പതിനായിരം ഡോളര്‍ വരെയാണെന്നും അറിയിപ്പില്‍ പറയുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്നവര്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരി പൗരന്മാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് യഥാര്‍ത്ഥ കറന്‍സികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

ഇന്ത്യയിലെ കറന്‍സി മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള ഖത്തരി പൗരന്മാര്‍ പ്രയാസം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിനു പുറത്തു നിന്ന് ഇന്ത്യയിലേക്ക് രൂപ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണെന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന പരമാവധി വിദേശ കറന്‍സി പതിനായിരം ഡോളര്‍ വരെയാണെന്നും അറിയിപ്പില്‍ പറയുന്നു. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് പണം മാറുമ്ബോള്‍ പുതിയ കറന്‍സികളാണെന്ന് ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കി.ചികിത്സക്കും വിനോദ സഞ്ചാരത്തിനുമായി നിരവധി ഖത്തരി സ്വദേശികളും മറ്റു വിദേശികളും ഇന്ത്യയിലെത്താറുണ്ട്. മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇത്തരക്കാര്‍ പ്രയാസം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ ഇന്ത്യയിലുള്ള വിദേശികളും പണം മാറാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നോട്ടുപ്രതിസന്ധി മറികടക്കാന്‍ പുതുതായി പോകുന്നവര്‍ ബാങ്ക് കാര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.