തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ തൊണ്ടി മുതലായിരുന്ന വെടിമരുന്ന് ശേഖരത്തിനു തീപിടിച്ച് പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പോലീസ് സ്റ്റേഷന്‍ വൃത്തിയാക്കാന്‍ വന്ന പ്രേമന്‍ എന്ന ആള്‍ക്കാണ് പരിക്കേറ്റത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടുത്തിടെ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടി മുതലായിരുന്നു വെടിമരുന്ന്. തീപിടിക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.