സൂര്യകാന്തി ഓഡിറ്റോറിയത്തിൽ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.

163

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവത്തോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മലയിൻകീഴ് അമ്പാടി നഗർ അരുണോദയത്തൽ എ. ആരുഷ് സീനിയർ വിഭാഗം പുഷ്പരാജയായും, വലിയതുറ വള്ളക്കടവ് ഷിബി ഭവനിൽ ആൻ ലിയാ രാജ് സീനിയർ വിഭാഗം പുഷ്പ റാണിയായും തെരഞ്ഞെടുക്കപ്പെട്ടു.

ആറു മുതൽ പത്തു വയസ് വരെയുള്ള കുട്ടികളാണു സീനിയർ വിഭാഗത്തിൽ മത്സരിച്ചത്. ഒന്നു മുതൽ അഞ്ചു വയസ് വരെ പ്രായമുള്ളവരുടെ ജൂനിയർ വിഭാഗം മത്സരത്തിൽ കുറവൻകോണം ഷെഷെയർ ഹോം ലെയിൻ ജോവാന സൂസൻ ബിനു പുഷ്പ റാണിയായി തെരഞ്ഞെടുക്കപ്പെട്ടു.

NO COMMENTS