പുരാരേഖ സർവെ റിപ്പോർട്ട് പ്രകാശനം ചെയ്തു

132

തിരുവനന്തപുരം : സാക്ഷരതാമിഷൻ പുരാരേഖ വകുപ്പുമായി സഹകരിച്ച് നടത്തിയ പുരാരേഖ സർവെയുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന് പ്രകാശനം ചെയ്തു.

പഴയകാലത്തേയും വർത്തമാനകാലത്തേയും അറിവുകൾ സംയോജിപ്പിച്ച് പുതിയ അറിവുകൾ സൃഷ്ടിക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സർവെ നടത്തി കണ്ടെത്തിയ പുരാരേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. ഡയറക്ടർ രജികുമാർ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാമിഷൻ അസി. ഡയറക്ടർ കെ. അയ്യപ്പൻ നായർ നന്ദി പറഞ്ഞു.

1,42,921 പുരാരേഖകളാണ് സർവേയിൽ കണ്ടെത്തിയത്. 5000 വർഷം പഴക്കമുള്ള ഓട്ടുകാലണ മുതൽ 100 വർഷം പഴക്കമുള്ള മെതിയടിവരെ ഇതിൽ ഉൾപ്പെടുന്നു.

NO COMMENTS