പാ​ക് പ​ഞ്ചാ​ബില്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീണ് ആ​റു പേ​ര്‍ മ​രി​ച്ചു

284

ഇ​സ്ലാ​മാ​ബാ​ദ് : പാ​ക് പ​ഞ്ചാ​ബി​ലെ ഗു​ജ്റ​ന്‍​വാ​ല​യി​ല്‍ നി​ര്‍​മാ​ണം ന​ട​ന്നുവരുന്ന കെ​ട്ടി​ടം ത​ക​ര്‍​ന്ന് ആ​റു പേ​ര്‍ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഗു​ജ്റ​ന്‍​വാ​ല​യി​ലെ മാ​ര്‍​ക്ക​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ​യും പു​റ​ത്തെ​ടു​ത്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

NO COMMENTS

LEAVE A REPLY