പുനരധിവാസകേന്ദ്രം: താൽപര്യപത്രം ക്ഷണിച്ചു

96

തിരുവനന്തപുരം : മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിന് കൊല്ലത്ത് കൊട്ടാരക്കര താലൂക്കിലെ വെളിയം കായിലയിൽ നിലവിലുള്ള കെട്ടിടത്തോടുകൂടിയ 33.50 ആർസ് സ്ഥലത്ത് അന്തർദേശീയ നിലവാരത്തിലുള്ള ഒരു പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

താത്പര്യമുള്ളവർ 25നുള്ളിൽ സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കണം.

NO COMMENTS