ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

219

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി പ​ൾ​സ​ർ‌ സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​നി​ൽ​നി​ന്ന് ല​ഭി​ച്ച മെ​മ്മ​റി​കാ​ർ​ഡി​ൽ​നി​ന്നാ​ണ് പോ​ലീ​സി​ന് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ കൈ​മാ​റി​യ മെ​മ്മ​റി​കാ​ർ​ഡ് പോ​ലീ​സ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അയച്ചിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ദൃശ്യങ്ങൾ കണ്ടെടുത്തത്. ഒ​രു വാ​ർ​ത്താ ചാ​ന​ലാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രു ഫോ​ണി​ലേ​ക്ക് മാ​റ്റി​യ​താ​യി കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി അന്വേഷണ സംഘത്തിന് നേരത്തെ മൊ​ഴി ന​ൽ​കിയിരുന്നു. അ​ഭി​ഭാ​ഷ​ക​നു ന​ൽ​കി​യ ഫോ​ണി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നും സു​നി മൊ​ഴി ന​ൽ​കി. പി​ന്നീ​ട് ഈ ​ഫോ​ണ്‍ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തുടർന്നു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ ​ഫോ​ണ്‍ പോ​ലീ​സ് ലാ​ബി​ലേ​ക്ക​യ​ച്ചു.

NO COMMENTS

LEAVE A REPLY