പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയെടുത്തു

191

കൊച്ചി: പൊലീസ് പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയെടുത്തു. സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിക്കാനായി ദിലീപ് സുനിക്കു നല്‍കിയെന്നു പറയപ്പെടുന്ന ക്വട്ടേഷന്‍ തുകയ്ക്കായള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്. അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ ചിട്ടി ഇടപാടിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും മറ്റൊന്നും ലഭിച്ചിട്ടില്ലെന്നും സുനിയുടെ അമ്മ വെളിപ്പെടുത്തി.

NO COMMENTS