നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് കസ്റ്റഡിയില്‍

235

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് കസ്റ്റഡിയില്‍. അമ്ബലപ്പുഴ സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. സുനി അന്‍വറിന്റെ വീട്ടിലെത്തിയിരുന്നെന്നും പണം ആവശ്യപ്പെട്ടുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.ഇയാള്‍ പണം നല്‍കിയോ എന്ന കാര്യം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇനി പിടികൂടാനുള്ള പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ്,ചാലക്കുടി കൊരട്ടി പൂവത്തുശ്ശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നു.

NO COMMENTS

LEAVE A REPLY