പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍

366

മലയാള സിനിമയ്ക്ക് അഭിമാനമായി ബോക്സ് ഓഫീസില്‍ ഹിറ്റുകള്‍ നേടിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ ഓസ്കാര്‍ പട്ടികയില്‍. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്കാര്‍ അവാര്‍ഡ് പട്ടികയില്‍ സ്ഥാനം നേടിയത്. ചിത്രത്തിലെ സംഗീതസംവിധായകന്‍ ഗോപി സുന്ദറിനും അഭിമാനിക്കാവുന്ന നിമിഷമാണ് ഇത്. ഇന്ത്യയില്‍ നിന്ന് പുലിമുരുകനു മാത്രമാണ് ഓസ്കാര്‍ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞത്. 2017ലെ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന ലോകമെമ്ബാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്.

ഗോപി സുന്ദര്‍ ഈണമിട്ട ‘കാടണിയും കാല്‍ച്ചിലമ്ബേ’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്ബേ’ (എസ്.ജാനകി) എന്നീ രണ്ടു ഗാനങ്ങളാണു പട്ടികയില്‍ ഇടം നേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23ന് ഓസ്കാര്‍ നോമിനേഷന്‍ പ്രഖ്യാപിക്കും

NO COMMENTS