കണ്ണൂരില്‍ നിന്നും പുലിമുരുകന്‍റെ വ്യാജ പ്രിന്‍റ് പോലീസ് പിടിച്ചെടുത്തു

139

കണ്ണൂര്‍: നൂറ് കോടിയും കടന്ന് മുന്നേറുന്ന പുലിമുരുകന്‍റെ വ്യാജ പ്രിന്‍റ് കണ്ണൂരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. മാര്‍ക്കറ്റ് റോഡിലെ കടയില്‍ നിന്നാണ് പോലീസ് വ്യാജ പ്രിന്‍റ പിടിച്ചെടുത്തത്. സംഭവത്തില്‍ കടയുടമയെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. മെമ്മറി കാര്‍ഡിലാണ് വ്യാജ പതിപ്പ് സൂക്ഷിച്ചിരുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പരാതി അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പുലിമുരുകന്‍റെ വ്യാജ പതിപ്പ് പകര്‍ത്തി നല്‍കുന്നുവെന്ന് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തന്നെയാണ് പരാതി നല്‍കിയത്. നിരവധി പേര്‍ക്ക് വ്യാജ പ്രിന്‍റ പകര്‍ത്തി നല്‍കിയെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് എവിടെ നിന്ന് പ്രിന്‍റ കിട്ടിയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.