പാലക്കാട്ട് ഏഴിനു സ്വകാര്യ ബസ് പണിമുടക്ക്

165

പാലക്കാട് • സര്‍ക്കാര്‍ പുറത്തിറക്കിയ റൂട്ട് നോട്ടിഫിക്കേഷനു വിരുദ്ധമായി ജില്ലയിലെ ഏഴു റൂട്ടുകള്‍ ആര്‍ടിഎ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച്‌ ഏഴിനു പാലക്കാട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സൂചനാ പണിമുടക്കു നടത്തുമെന്നു ബസ് ഉടമകളുടെ സംയുക്ത യോഗം അറിയിച്ചു. പ്രശ്നം പരിഹരിക്കാത്ത പക്ഷം 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
2009ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ 2006നു ശേഷമുള്ള പെര്‍മിറ്റുകള്‍ പുതുക്കി നല്‍കേണ്ടെന്നരിക്കേ അതു മറികടക്കാനാണു ജില്ലയിലെ വിജ്‍ഞാപനം ചെയ്ത റൂട്ടുകള്‍ ഒഴിവാക്കിയതെന്നു നേതാക്കള്‍ ആരേ‍ാപിച്ചു. ജില്ലയിലെ പെര്‍മിറ്റ് കച്ചവടലോബിക്കുവേണ്ടി ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥരെ കൂട്ടിപിടിച്ചാണ് ഈ മാറ്റം വരുത്തിയതെന്നും സംയുക്ത സമരസമിതി നേതാക്കളായ ഗോപിനാഥന്‍, രവീന്ദ്രകുമാര്‍ എന്നിവര്‍ ആരോപിച്ചു.