പട്ടികജാതി വദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം.

130

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍/അംഗീകൃത ഹോസ്റ്റലിലോ/വകുപ്പിന്റെ ഹോസ്റ്റലിലോ/സ്ഥാപനത്തിന്റെ ഹോസ്റ്റലിലോ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ട് പ്രവേശനം ലഭിക്കാത്തവര്‍ ആയിരിക്കണം.

ആകെ 66 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം ജില്ലയില്‍ ആനുകൂല്യം അനുവദിക്കുക. ഒരു മാസം 4500 രൂപ നിരക്കില്‍ പരമാവധി 10 മാസത്തേയ്ക്കാണ് ആനുകൂല്യം നല്‍കുന്നത്. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ പ്രവേശന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയോ അതിനു താഴെയോ ആയിരിക്കണം.

അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം എന്ന ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

NO COMMENTS