എഴുത്തോല പഞ്ചായത്ത് വകുപ്പ് തയ്യാറാക്കുന്നു

79

കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ – എഴുത്തോല (കോവിഡ് കാല- ചരിത്രരേഖാ സഞ്ചയിക) തയ്യാറാക്കുന്നു ലേഖനം, കഥ, കവിത എന്നിവയാണ് എഴുത്തോലയില്‍ ഉള്‍പ്പെടുത്തുന്നത്. ലേഖനം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചായിരിക്കണം. കഥയ്ക്ക് കവിതയ്ക്കും ഇഷ്ടമുള്ള വിഷയം തെരെഞ്ഞെടുക്കാം. 38 പഞ്ചായത്തുകളിലെയും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ഘടക സ്ഥാപന ജീവനക്കാര്‍ക്കും സൃഷ്ടികള്‍ നല്കാം.

മലയാളത്തിലും, കന്നഡയിലും തുളുവിലുമുള്ള കൃതികള്‍ സ്വീകരിക്കും.രചയിതാവിന്റെ പേരും വയസ്സും പൂര്‍ണ്ണ മേല്‍വിലാസവും, ഏതു പഞ്ചായത്ത് എന്നതും ഒരു ഫോട്ടോയും രചനയ്‌ക്കൊപ്പം ഉണ്ടായിരിക്കണം.രചനകള്‍ sureshbeen@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ അല്ലെങ്കില്‍ രചയിതാവിന്റെ താമസസ്ഥല ത്തുള്ള പഞ്ചായത്തോഫീസില്‍ നല്കുകയോ ചെയ്യാം. രചനകള്‍ മെയ് മൂന്നിനകം ലഭിക്കണം

NO COMMENTS