കുഞ്ഞിനെ കൈമാറിയപ്പോള്‍ നേഴ്സിനു പിഴച്ചെന്ന് ആരോപണം; ആണ്‍കുഞ്ഞിനെ ആവശ്യപ്പെട്ടു രണ്ട് അമ്മമാര്‍

185

ഹൈദരാബാദ്: ലേബര്‍ റൂമിനു പുറത്ത് നിന്ന് കുഞ്ഞിനെ വാങ്ങിയപ്പോള്‍ കുട്ടിമാറി പോയെന്ന് വീട്ടുകാര്‍. ദിവസവും നാല്‍പതോളം കുട്ടികള്‍ ജനിക്കുന്ന ഹൈദരാബാദിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ വെള്ളിയാഴ്ച അരങ്ങേറിയത് സിനിമാ കളയേയും വെല്ലുന്ന സംഭവങ്ങളാണ്. ലേബര്‍ റൂമിന് പുറത്ത് വച്ച്‌ കുഞ്ഞിനെ കൈമാറുന്ന നഴ്സിന് പറ്റിയ ഒരു ചെറിയ പിഴവാണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ദയനീയസ്ഥിതിയിലാക്കിയത്.
ലേബര്‍ റൂമിലേക്ക് ഒരുമിച്ചാണ് ഗര്‍ഭിണികളായ രമയേയും രജിതയേയും പ്രസവവേദനയെത്തുടര്‍ന്ന് കൊണ്ടുപോയത്.

അല്പസമയത്തിനകം രമ ജന്മം നല്‍കിയ ആണ്‍കുഞ്ഞുമായി നഴ്സ് മുറിക്ക് പുറത്തേക്ക് വന്നു. എന്നാല്‍ രമയുടെ കുടുംബത്തെ അന്വേഷിച്ചപ്പോള്‍ നഴ്സിനരികെ വന്ന് കുഞ്ഞിനെ കൈപ്പറ്റിയതാകട്ടെ രജിതയുടെ കുടുംബവും.
ഇതറിഞ്ഞ രമയാകട്ടെ താന്‍ പ്രസവിച്ച ആണ്കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ഇതറഞ്ഞിപ്പോഴാണ് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ കൈപ്പറ്റിയത് രമയുടെ കുടുംബമാണെന്ന കാര്യമറിയുന്നത്.
അല്‍പ്പസമയത്തിനകം രജിത ഒരു പെണ്‍കുഞ്ഞിനും ജന്മംനല്‍കി. എന്നാല്‍ തനിക്ക് ജനിച്ചത് ഒരാണ്‍ കുഞ്ഞാണെന്നും ഈ പെണ്കുഞ്ഞ് തന്റേതല്ലെന്നും വാദിച്ച രജിത കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും വിസമ്മതിച്ചതോടെ ആശുപത്രി അധികൃതര്‍ കുഴപ്പത്തിലായി. ഇതിനിടെ തങ്ങളുടെ മകളുടെ ആണ്‍കുഞ്ഞിനെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രജിതയുടെ കുടുംബം പൊലീസിന് പരാതിയും നല്‍കി.
തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളേയും ആശുപത്രി അധികൃതര്‍ തിരികെ വാങ്ങി പ്രത്യേക മുറിയിലേക്ക് മാറ്റി. രമയുടേത് സിസേറിയന്‍ ആയിരുന്നതിനാല്‍ മുലപ്പാല്‍ പെട്ടെന്ന് നല്‍കാന്‍ സാധ്യമല്ലാത്തതിതിനാലും രജിത പാല്‍ നല്‍കാന്‍ വിസമ്മതിച്ചതിനാലും ഫോര്‍മുല പാലാണ് കുട്ടികള്‍ക്ക് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ നല്‍കുന്നത്.
രണ്ടമ്മമ്മാരും തമ്മിലുള്ള തര്‍ക്കം തീരാത്തത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ പ്രശ്നം പരിഹരിക്കാനുള്ള ഏക പോംവഴിയായ ഡി.എന്‍എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ആശുപത്രി അധികൃതര്‍.

NO COMMENTS

LEAVE A REPLY