ശബരിമലയുടെ പേര് മാറ്റിയ നടപടി തെറ്റാണെങ്കില്‍ തിരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട് : പ്രയാര്‍ ഗോപാലക്യഷ്ണന്‍

184

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റിയ നടപടിയില്‍ നിലപാട് തിരുത്തി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍. ദേവസ്വം ബോര്‍ഡിന്‍റെ നടപടി തെറ്റാണെങ്കില്‍ തിരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും തീരുമാനം നടപ്പാക്കിയിട്ടില്ലെന്നുമാണ് പ്രയാറിന്‍റെ ഇപ്പോഴത്തെ വിശധീകരണം. എന്നാല്‍ ക്ഷേത്രത്തിന്‍റെ പേര് മാറ്റുന്നതിന് ബോര്‍ഡിന് അധികാരമുണ്ടെന്നും അതിന് സര്‍ക്കാരിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നുമാണ് ഇന്നലെ പ്രയാര്‍ വ്യക്തമാക്കിയിരുന്നത്.
സ്വാമി അയ്യപ്പന്‍ എന്ന് ക്ഷേത്രത്തിന് പേര് മാറ്റിയത് പത്രം വായിച്ചപ്പോഴാണ് താന്‍ പോലും അറിഞ്ഞതെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ഇല്ലാത്ത അധികാരം ദേവസ്വം ബോര്‍ഡ് എങ്ങനെ ഉപയോഗിച്ചെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞപ്പോള്‍ ആയിരുന്നു പ്രയാറിന്‍റെ നിലപാട് മാറ്റം.