ടെലിവിഷന്‍ നടിയും മോഡലുമായ പ്രതിഭ തിവാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം. മുംബൈയില്‍ തിരക്കേറിയ പബ്ലിക്ക് റോഡില്‍വച്ചാണ് സംഭവം.
കൂടെയുള്ള സഹപ്രവര്‍ത്തകയെ കാത്തുനില്‍ക്കുകയായിരുന്നു നടി. നടിക്കൊപ്പം ഒരു ഹെയര്‍ സ്റ്റൈലിസ്റ്റ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പെട്ടന്നാണ് മദ്യപിച്ച് ലക്കുകെട്ട ഒരു അപരിചിതന്‍ നടിയെ കയറിപിടിക്കാന്‍ ശ്രമിച്ചത്. ശരീരത്തില്‍ കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതും നടി അയാളെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് നടി തന്നെ അയാളെ തൂക്കിയെടുത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഇയാള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തന്നെപ്പോലൊരു യുവതിക്ക് നടുറോഡില്‍ ഇങ്ങനെയൊരു ആക്രമണം നേരിടേണ്ടി വന്നത് ഭീതജനകമാണെന്ന് പ്രതിഭ പറയുന്നു.
‘ഇത്രയും തിരക്കുള്ള റോഡില്‍ പത്ത് മണിക്ക് ഇങ്ങനെയൊരു സംഭവം നടക്കുക എന്നതു തന്നെ വിചിത്രമാണ്. ഇത് ഞെട്ടിക്കുന്നതാണ് മാത്രമല്ല ഇതാണ് വാസ്തവവും. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ പരാതി പറയാന്‍ ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. നമ്മള്‍ ഇതിന് വേണ്ടി പൊരുതാനിറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.’ പ്രതിഭ പറഞ്ഞു.