പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു

225

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് നിര്‍മാണം. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കും ഇത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.’ജീത്തു ജോസഫിന്റെ സഹായിയായി രണ്ടു സിനിമകളില്‍ പ്രണവ് അഭിനയിച്ചിട്ടുണ്ട്. പത്തോളം മുന്‍നിരസംവിധായകന്‍ പ്രണവുമായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ ജീത്തുവായിട്ടുള്ള മാനസികഅടുപ്പമായിരിക്കാം അദ്ദേഹം ഈ ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടാകുക’.മോഹന്‍ലാല്‍ പറഞ്ഞു.പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി സംസ്ഥാന പുരസ്കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ ഒന്നാമന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ഒരു ഷോട്ടില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്.പ്രണവിന് ഇപ്പോള്‍ 26 വയസ്സുണ്ട്. ഇരുപത്തിയാറാം വയസ്സിലായിരുന്നു സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റെയും നായക അരങ്ങേറ്റം.