രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ബിനാലെ ഒരുങ്ങി

206

കൊച്ചി: രാഷ്ട്രപതി ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജിയെ വരവേല്‍ക്കാന്‍ ഫോര്‍ട്ട് കൊച്ചിയിലെ ബിനാലെ വേദികളായ ആസ്പിന്‍വാള്‍ ഹൗസും കബ്രാള്‍യാര്‍ഡും ഒരുങ്ങി. കൊച്ചി-ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വൈകീട്ട് നാലുമണിക്ക് ഉദ്ഘാടനം ചെയ്യുന്ന പ്രണബ്, ചടങ്ങിനു ശേഷം ആസ്പിന്‍വാള്‍ ഹൗസിലെ പ്രദര്‍ശനങ്ങളും സന്ദര്‍ശിക്കും. ആദ്യമായാണ് രാഷ്ട്രപതി കൊച്ചി ബിനാലെ സന്ദര്‍ശനത്തിനെത്തുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ചടങ്ങ് നടക്കുന്ന കബ്രാള്‍യാര്‍ഡിലെ ആംഫി തിയേറ്ററില്‍ സുശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തറയില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിരിച്ചു കഴിഞ്ഞു. ബിനാലെ വേദിയുടെ നാലുവശത്തുള്ള റോഡുകളിലും ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ട്. ആസ്പിന്‍വാളിനകത്തും പുറത്തുമുള്ള റോഡുകളെല്ലാം വീണ്ടും ടാര്‍ ചെയ്തു. സന്ദര്‍ശനം മുന്‍നിറുത്തി മാര്‍ച്ച് 2 വ്യാഴാഴ്ച ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, കബ്രാള്‍യാര്‍ഡ് എന്നിവിടങ്ങിളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. എന്നാല്‍ ബാക്കി എല്ലാ ബിനാലെ വേദികളിലും ഈ ദിവസം പ്രവേശനം സൗജന്യമായിരിക്കും.

NO COMMENTS

LEAVE A REPLY