ഹൈക്കോടതിയിലെ മാധ്യമവിലക്ക്; രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി

146

ന്യൂഡല്‍ഹി • കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് കോടതികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിനെ അപലപിച്ച്‌ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യയില്‍, പ്രത്യേകിച്ച്‌ കേരളത്തില്‍ ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മാധ്യമ വിലക്കിനെക്കുറിച്ച്‌ വിശദാംശങ്ങള്‍ തേടുമെന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച മാധ്യമ ഉടമകളുടെയും പത്രാധിപരുടെയും സംഘത്തോട് അദ്ദേഹം പറഞ്ഞു. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിലുള്ള പരാതി സംഘം രാഷ്ട്രപതിയെ അറിയിച്ചു.ഹൈക്കോടതിയിലെ മാധ്യമവിലക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രതിനിധികളുടെ സംഘം മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ കണ്ടിരുന്നു.പ്രശ്നത്തിന് പരിഹാരം കാണാന്‍ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി ഉറപ്പും നല്‍കി.

NO COMMENTS

LEAVE A REPLY