ചെന്നൈയിലേക്കു രാഷ്ട്രപതി വന്ന വിമാനത്തിന് സാങ്കേതിക തകരാര്‍

178

ന്യൂഡല്‍ഹി • അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി പുറപ്പെട്ട വ്യോമസേനാ വിമാനത്തിനു സാങ്കേതിക തകരാര്‍. ആകാശത്തുവച്ചു തകരാര്‍ വ്യക്തമായതിനെത്തുടര്‍ന്ന് ഉടന്‍തന്നെ തിരിച്ചു പറന്നു. പിന്നീടു തകരാര്‍ പരിഹരിച്ചു വിമാനം രാഷ്ട്രപതിയുമായി ചെന്നൈയിലേക്കു തിരിച്ചു. ജയയുടെ മരണത്തില്‍ രാഷ്ട്രപതി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY