വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം : രാഷ്ട്രപതി

188

ന്യൂഡല്‍ഹി • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ സ്ഥാപകദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏതു പദവിയിലെത്തിയാലും രാജ്യത്തെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സംഭാവനകള്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണം. ഒരു വശത്തു രാജ്യം പുരോഗതിയിലേക്കു നീങ്ങുമ്ബോള്‍, മറുവശത്ത് വൈദ്യുതി പോലുമില്ലാത്ത പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. ജനസംഖ്യയില്‍ ചെറുപ്പക്കാര്‍ ഭൂരിപക്ഷമാകുന്ന സാധ്യത ഫലപ്രദമായി ഉപയോഗിക്കണം. നിലവാരമുള്ള വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നല്‍കി ഇവര്‍ക്കു ജോലി ലഭിക്കാന്‍ അവസരമൊരുക്കണമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കോളജ് ക്യാംപസില്‍ പ്രണബ് വൃക്ഷത്തൈ നട്ടു. സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ജോണ്‍ വര്‍ഗീസ്, ആര്‍ച്ച്‌ ബിഷപ് വാറിസ് മസിഹ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, പൊലീസ് കമ്മിഷണര്‍ അലോക് കുമാര്‍ വര്‍മ, ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് കെ. ത്യാഗി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY