കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

52

തിരുവനന്തപുരം : ഐ.എച്ച്.ആർഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് അനുവദിച്ച 50% സീറ്റുകളിലേക്ക് ഓൺലൈൻ/ ഓഫ്‌ലൈനായി അപേക്ഷിക്കാം.

അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണം.

ഓഫ്‌ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (എസ്.സി, എസ്.റ്റി 200 രൂപ) രജിസ്‌ട്രേഷൻ ഫീസായി ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭിക്കും.

NO COMMENTS