പൊറോട്ടയ്ക്ക് കറി നല്‍കിയില്ല ; ഇതരസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു.

39

പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച്‌ ഹോട്ടല്‍ ജീവനക്കാരന് നേര്‍ക്ക് ആക്രമണം. ഹോട്ടല്‍ സപ്ലൈയറായ ഇതരസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു.കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം.

ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് ഭക്ഷണം കഴിക്കാനെത്തിയവരുടെ മര്‍ദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രി ഒന്‍പതരയോടെ മൂന്നംഗ സംഘം ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലെത്തി.

ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്തു. പൊറോട്ട നല്‍കിയപ്പോള്‍ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.

ആക്രമണത്തില്‍ തൊഴിലാളിയുടെ തല പൊട്ടി. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തൊഴിലാളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY