പൂജപ്പുര പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

58

തിരുവനന്തപുരം:പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയര്‍ത്താ നൊരുങ്ങി ആരോഗ്യ വകുപ്പ്.

അമ്പതോളം പേര്‍ക്ക് ഒരേസമയം ചികിത്സതേടാവുന്ന രീതിയില്‍, നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവുമാണ് ഒരുക്കുക. കേരളീയ തനിമയിലുള്ള കെട്ടിട നിര്‍മ്മിതിയും ഭൂപ്രകൃതി നവീകരണവുമാണ് നടത്തുക.

മികച്ച യോഗാ സെന്റര്‍, വിപുലമായ ഔഷധസസ്യ ഉദ്യാനം, ഔഷധ ആഹാരക്രമം എന്നിവയെല്ലാം സമന്വയിപ്പിച്ച്‌ ആയുര്‍വേദത്തിന്റെ കേരളപെരുമ ലോകജനതയ്ക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.ആശുപത്രിയിലെ നിര്‍ദിഷ്ട സ്ഥലം മന്ത്രി വീണാജോര്‍ജ് സന്ദര്‍ശിച്ചു.

ആധികാരിക ആയുര്‍വേദ പഞ്ചകര്‍മ്മം ഉള്‍പ്പെടെ യുള്ള സ്വാസ്ഥ്യ ചികിത്സാ വിധികള്‍ ലോകത്തിനു മുന്നില്‍ എടുത്തുകാട്ടാനുതകുന്ന രീതിയില്‍ സര്‍ക്കാര്‍ മേല്‍നോട്ട ത്തിലുള്ള പ്രത്യേക കേന്ദ്രമാണ് പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ അനക്സായ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയെ നാഷണല്‍ ആയുഷ് മിഷന്റെ സഹകരത്തോടെയാണ് നവീകരിക്കുന്നത്.അടുത്ത വര്‍ഷം തന്നെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന വിധമാണ് ആവിഷ്‌കരിച്ചിരിക്കു ന്നതെന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബു,ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടര്‍ ഡോ.ടി.ഡി. ശ്രീകുമാര്‍, ആയുര്‍വേദ കോളേജ് പ്രിൻസിപ്പല്‍ ഡോ. ആര്‍. രാജം,പ്രോഗ്രാം മാനേജര്‍ ഡോ.ആര്‍. ജയനാരായ ണൻ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടാ യിരുന്നു.

NO COMMENTS

LEAVE A REPLY