പൊന്‍മുടിയില്‍ മലമുകളില്‍ നിന്നു സെല്‍ എടുക്കുന്നതിനിടെ കാല്‍ വഴുതി വീണ യുവാവ് ഗുരുതരാവസ്ഥയില്‍

227

തിരുവനന്തപുരം : പൊന്‍മുടിയില്‍ മലമുകളില്‍ നിന്നു സെല്‍ എടുക്കുന്നതിനിടെ കാല്‍ വഴുതി വീണ് യുവാവിന് പരിക്ക്. വട്ടിയൂര്‍ക്കാവ് അഭയ് (19) നാണ് പരുക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊന്മുടി ഹില്‍സ്റ്റേഷന്‍ കര്‍ശനമായ നിര്‍ദേശങ്ങളോടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ടൂറിസം വകുപ്പും പോലീസും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും നിര്‍ദേശ ബോര്‍ഡുകളും പൊന്മുടിയിലുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്പോഴാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്.

NO COMMENTS

LEAVE A REPLY