പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

24

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ എൻജിനിയറിങ് ഡിപ്‌ളോമ കോഴ്‌സിന്റെ രണ്ടാംഘട്ട ലാറ്ററൽ എൻട്രി പ്രവേശനം (ഒഴിവുളള സീറ്റുകളിലേയ്ക്ക്) 24 ന് രാവിലെ 9 മണി മുതൽ കോളേജിൽ നടക്കും.

രാവിലെ 9 മുതൽ 10 വരെ ധീവര സമുദായത്തിൽപ്പെട്ട റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്ലസ്ടു വിഎച്ച്എസ്ഇ വിദ്യാർത്ഥികളും, രാവിലെ 9 മുതൽ 10 വരെ റാങ്ക് നമ്പർ 400 വരെ, രാവിലെ 10 മുതൽ 11 വരെ റാങ്ക് 401 മുതൽ 500 വരെ, 11 മുതൽ 12 വരെ റാങ്ക് 501 മുതൽ 600 വരെ, ഉച്ചയ്ക്ക് 12 മുതൽ 1 വരെ റാങ്ക് 601 മുതൽ 700 വരെ, ഉച്ചയ്ക്ക് 2 മുതൽ 3 വരെ റാങ്ക് 701 മുതൽ 800 വരെയുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെ യും അസ്സൽ സഹിതം ഹാജരാകണം.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഫീസായ 13200 രൂപ, പി.ടി.എ ഫണ്ട്, മൂന്ന് പാസ്‌പോർട്ട്‌സൈസ് ഫോട്ടോ കരുതണം. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിശ്ചിത സമയത്തു മാത്രമേ പ്രവേശനം അനുവദിക്കൂ. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let.

NO COMMENTS