പോളിടെക്‌നിക് ഡിപ്ലോമ: സ്‌പോട്ട് അഡ്മിഷൻ 27നും 30നും

23

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ മുഖേനയുള്ള അലോട്ട്‌മെന്റ് ലഭിച്ചവർ 27, 30 തിയതികളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാലുവരെയുള്ള സമയത്ത് സ്ഥാപനത്തിൽ അഡ്മിഷന് ഹാജരാകണം.

പ്രവേശനത്തിന് https://www.polyadmission.org ൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് സ്ലിപ്പിനു പുറമെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, ടി.സി, കോണ്ടക്ട്, ജാതി, വരുമാനം, പ്രത്യേക സംവരണം ഉള്ളവർ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിരിക്കുന്ന അസ്സൽ രേഖകൾ) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം ഹാജരാകണം.

പ്രവേശന സമയത്ത് ഫീസ് 2500 രൂപ ക്യാഷ് ആയും 3190 രൂപ എ.ടി.എം കാർഡ്/ഡെബിറ്റ് കാർഡ് മുഖേനയുമായിരിക്കും സ്വീകരിക്കുക. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. അഡ്മിഷനായി വരുമ്പോൾ കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കണം. കൂടുതൽ വിവരങ്ങൾ https://www.polyadmission.org ൽ ലഭിക്കും.

NO COMMENTS