പോളിങ് പുരോഗമിക്കുന്നു – രണ്ടു മണിക്കൂറിൽ പോളിങ് 8.44 ശതമാനം

194

ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ടു മണിക്കൂറിൽ ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 8.44 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആറ്റിങ്ങൽ – 8.7, തിരുവനന്തപുരം 8.17 എന്നിങ്ങനെയാണ് ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടിങ് ശതമാനം.

ജില്ലയിലെ ചില പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിനു തകരാർ സംഭവിച്ചത് പരിഹരിച്ച് വോട്ടിങ് പുരോഗമിക്കുകയാണ്. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ കൂടിയായ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.

NO COMMENTS