വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്

150

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്. തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ആറു മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ആറു മണിക്കു മുൻപ് ബൂത്തിലെത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

ആറു മണിക്ക് ക്യൂവിൽ നൽക്കുന്ന എല്ലാവർക്കും ടോക്കൺ നൽകും. ടോക്കൺ നൽകുന്ന എല്ലാവരും വോട്ട് രേഖപ്പെടുത്തിയ ശേഷമേ വോട്ടെടുപ്പ് നടപടികൾ അവസാനിപ്പിക്കാവൂ എന്ന് പ്രിസൈഡിങ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

NO COMMENTS