പൊലീസ്-ഗുണ്ടാ ബന്ധ൦ ഇനി നിയമ സഭയില്‍ ചര്‍ച്ചയാകും

3

ഗവര്‍ണറും സര്‍ക്കാറും തമ്മിലെ തര്‍ക്കങ്ങളും അനുനയവും, പൊലീസ്-ഗുണ്ടാ ബന്ധവുമെല്ലാം ഇനി സഭയില്‍ വലിയ ചര്‍ച്ചയാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും.

എന്നാല്‍ തര്‍ക്കമില്ല, വെറും അഡ്ജസ്റ്റ്മെന്‍റാണ് നടക്കുന്നതെന്ന വാദം കൂടുതല്‍ ശക്തമായി പ്രതിപക്ഷം സഭയിലുയര്‍ത്തും. സര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രധാന തുറുപ്പുശീട്ട് പൊലീസ്- ഗുണ്ടാ ബന്ധമാണ്.

മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ പോലും ഗുണ്ടകള്‍ കിണറ്റിലിട്ടതടക്കം പ്രതിപക്ഷം ആയുധമാക്കും.എന്നാല്‍ ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരായ നടപടി പട്ടികയിലൂന്നിയാകും ഭരണപക്ഷത്തിന്‍റെ പ്രതിരോധം.

NO COMMENTS

LEAVE A REPLY