സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

28

കാസറഗോഡ് : ഇക്കഴിഞ്ഞ സെപ്റ്റംബർ 22 നു സ്വർണ വ്യാപാരിയെ കാസറഗോഡ് മൊഗ്രാൽ പുത്തൂർ എന്ന സ്ഥലത്ത് വെച്ച് കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പ്രതികളെ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു .

1. അഖിൽ ടോമി, s/o ടോമി കെ. എ,24 വയസ്, കിഴക്കേ തുമ്പത്തു ഹൌസ്, കായക്കുന്ന്, നടവയൽ, പനമരം.

2 .ബിനോയ്‌ സി ബേബി, s/o ബേബി,25 വയസ്, ചിറ്റിലപ്പള്ളി ഹൌസ്, എളംതുരുത്തി, കുട്ടനല്ലൂർ പി. ഒ, തൃശ്ശൂർ.

3. അനു ഷാജു , s/o ഷാജു,28 വയസ്, പുത്തൻപുരക്കൽ ഹൌസ്, പെരിക്കല്ലൂർ, പുൽപള്ളി, വയനാട് എന്നിവരാണ് അറസ്റ്റിലായത്.

കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കാസറഗോഡ് ഐ പി അജിത്കുമാർ ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ ഐ ബാലകൃഷ്ണൻ സി. കെ,എസ് ഐ നാരായണൻ നായർ,എ എസ് ഐ അബൂബക്കർ,എ എസ് ഐ ലക്ഷ്മി നാരായണൻ, എസ് ഐ രഞ്ജിത്ത് കുമാർ കാസറഗോഡ് പി എസ് , എ എസ് ഐ വിജയൻ കാസറഗോഡ് പി സ് , എ എസ് ഐ മോഹനൻ കാസറഗോഡ് പി എസ് എസ് സി പി ഓ ശിവകുമാർ, സി പി ഓ മാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരംഖ്‌, രഞ്ജീഷ് എന്നിവർ ഉണ്ടായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്.സി സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശ്ശൂരിൽ വച്ചാണ് മൂന്ന് പ്രതികളും പിടിയി ലായത്. ​പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതാണ്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

NO COMMENTS