ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയെന്ന് നരേന്ദ്ര മോദി.

228

ന്യൂഡൽഹി∙ ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ ശക്തമാക്കുന്നതിനാകണം ശ്രമിക്കേണ്ടത്. മൻകി ബാത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. ജനാധിപത്യ രാജ്യമായതിനാലാണ് അതുനടക്കുന്നത്. 1975 ജൂൺ 25, 26 തീയതികൾ നിങ്ങൾ ഓർമിക്കുന്നുണ്ടാകുമല്ലോയെന്നും അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണ നിക്ഷേപകർ ഈമാസം 30നകം അതു വെളിപ്പെടുത്തണം. അതുപാലിക്കുന്നവർക്ക് ശിക്ഷാ നടപടികളിൽ ഇളവ് ലഭിക്കും. കൃഷിക്കാരെപ്പോലെതന്നെ ശാസ്ത്രഞ്ജരും ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിനാണ് ശ്രമിക്കുന്നത്. ഒരുമിച്ച് 20 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി നിരവധിപ്പേർക്ക് സഹായകരമായിട്ടുണ്ട്. വിവിധ പരീക്ഷകളിൽ പെൺകുട്ടികൾ മുന്നിലെത്തുന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്.

NO COMMENTS

LEAVE A REPLY