കാഞ്ഞിരംകുളം കോളേജിന് സ്ഥലം – 25നകം സമ്മതപത്രം ലഭ്യമാക്കണം

135

കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിന് 3.5 ഏക്കർ സ്ഥലം ഒരുമിച്ച് ലഭ്യമാക്കുവാൻ കോളേജിന്റെ പരിസരത്തുള്ള വസ്തു വില്പനക്ക് താല്പര്യമുള്ള വ്യക്തികൾ ജൂൺ 25 വൈകിട്ട് നാലിനകം നിബന്ധനകൾക്ക് അനുസൃതമായി സമ്മതപത്രം ലഭ്യമാക്കണം.

കോളേജിന് സമീപത്തുള്ളതും കോളേജിലേക്ക് റോഡുമാർഗം യാത്രാസൗകര്യമുള്ളതും ഹെവി വാഹനം പ്രവേശിക്കുന്നതുമായ 3.5 ഏക്കർ സ്ഥലമായിരിക്കണം. കോളേജിന് തൊട്ടടുത്തുള്ളതും കോളേജിലെ നിലവിലെ റോഡിലേക്ക് സൗകര്യമുള്ള സ്ഥലത്തിന് മുൻഗണന.

കൂട്ടായ ഉടമ്പടിയിലൂടെയോ ഒന്നോ ഒന്നിലധികമോ വ്യക്തികൾ ചേർന്നും സ്ഥലം ലഭ്യമാക്കാം. സമ്മതപത്രത്തോടൊപ്പം തണ്ടപ്പേര് ഉൾപ്പെട്ട കരമടച്ച രസീതിന്റെ പകർപ്പ് സമർപ്പിക്കണം. നൽകുവാൻ ഉദ്ദേശിക്കുന്ന സ്ഥലം യാതൊരു വ്യവഹാരത്തിലും നെൽവയൽ നീർത്തട പ്രദേശത്ത് ഉൾപ്പെട്ടിട്ടില്ലായെന്നുമുള്ള അധികാരികളുടെ സാക്ഷ്യപത്രം സമർപ്പിക്കണം. ഫോൺ: 0471-2260092.

NO COMMENTS